നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മൂന്നു പേർക്ക് പരിക്ക്
1281868
Tuesday, March 28, 2023 10:56 PM IST
കുളമാവ്: കാർ മരത്തിലിടിച്ചു മൂന്നി കെഎസ്ഇബി ജീവനക്കാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒൻപതിന് തൊടുപുഴ-പുളിയ·ല സംസ്ഥാന പാതയിൽ കുളമാവ് വൈശാലിയിലാണ് അപകടം. കാർ ഡ്രൈവറുടെ രക്തസമ്മർദ്ദം താഴ്ന്നതിനെത്തുടർന്ന് വാഹനം നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
പൊൻകുന്നം കെഎസ്ഇബി ഓഫീസിലെ അസി.എക്സിക്യുട്ടീവ് എൻജിനിയർ അന്പിളി, അസി.എൻജിനിയർ ബഷീർ, ഡ്രൈവർ ഗിരീഷ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്നു പേരേയും ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
അന്പളിക്ക് തലയ്ക്കു സാരമായി പരിക്കേറ്റു. ചെറുതോണിയിൽ യോഗത്തിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. കുളമാവ് പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.