ഗാന്ധി ദർശൻ വേദി പഠന ക്യാന്പ്
1280239
Thursday, March 23, 2023 10:44 PM IST
തൊടുപുഴ: ഗാന്ധി ദർശൻ വേദി ജില്ലാ പഠന ക്യാന്പ് നാളെ രാവിലെ ഒൻപതിന് രാമക്കൽമേട്ടിൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ ആൽബർട്ട് ജോസ് അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു മുഖ്യ പ്രഭാഷണവും കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ ക്യാന്പ് സന്ദേശവും നൽകും.
ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ ക്ലാസ് നയിക്കും. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പ്രത്യേക സെഷൻ മുൻ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും.