സുപ്രീം കോടതിയിലും നേരിടാനുറച്ച് ഡി. കുമാര്‍
1279671
Tuesday, March 21, 2023 10:39 PM IST
മൂന്നാര്‍: ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാന്‍ 10 ദിവസത്തെ സമയം അനുവദിച്ച സാഹചര്യത്തിൽ സുപ്രീം കോടതിയില്‍ കവിയറ്റ് ഫയല്‍ ചെയ്യുമെന്ന് ദേവികുളത്തെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി. കുമാര്‍ അറിയിച്ചു.
നാമനിര്‍ദേശത്തിന്റെ സൂക്ഷ്മപരിശോധനാ വേളയില്‍തന്നെ ഇക്കാര്യം പരാതിപ്പെട്ടിരുന്നു. എന്നാല്‍, ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം ഇടതു സ്ഥാനാർഥിയെ സഹായിക്കാൻ ഒത്തുകളിക്കുകയായിരുന്നു. ഒത്തുകളി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നു കുമാര്‍ ആവശ്യപ്പെട്ടു.
ജാമ്യം എടുത്തു മുങ്ങിയ
പ്രതി പിടിയിൽ
മുട്ടം: ജാമ്യം എടുത്തശേഷം ഒളിവിൽപോയ പോക്സോ കേസ് പ്രതി പിടിയിൽ. തിരുവനന്തപുരം വെള്ളറട സ്വദേശി റോഡ് അരികത്ത് വീട്ടിൽ വിനീത് വി. നായരാണ് കാഞ്ഞാർ പോലീസിന്റെ പിടിയിലായത്. 2018-ൽ കാഞ്ഞാർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
വിനീത് ജാമ്യം നേടിയശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ തിരുവനന്തപുരം വെള്ളറടയിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.