കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം
1591342
Saturday, September 13, 2025 7:11 AM IST
കോട്ടയം: നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്നു രാവിലെ ആറു മുതല്‍ ലോഗോസ് ജംഗ്ഷന് മുതല്‍ പോലീസ് പരേഡ് ഗ്രൗണ്ടു വരെയും ഗുഡ്ഷെപ്പേര്‍ഡ് ജംഗ്ഷന് മുതല്‍ ലോഗോസ് ജംഗ്ഷന് വരെയും ലോഗോസ് ജംഗ്ഷന് മുതല്‍ അസെന്‍ഷന്‍ ജംഗ്ഷന് വരെയും ഗതാഗതം പൂര്‍ണമായും തടസപ്പെടും.
കോട്ടയം: നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ ശീമാട്ടി റൗണ്ട് വരെ ഇന്നു രാവിലെ ആറു മുതല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെടും. വാഹനങ്ങള്‍ ടെമ്പിള്‍ റോഡ് വഴി തിരുനക്കര അമ്പലത്തിനു മുമ്പില്‍നിന്നും പോസ്റ്റ് ഓഫീസിനു പിന്‍വശത്തുള്ള വഴിയിലൂടെ ശീമാട്ടി റൗണ്ടില്‍ പ്രവേശിക്കണം.