നായർ മഹാസമ്മേളനം ഇന്ന്
1591353
Saturday, September 13, 2025 7:25 AM IST
വൈക്കം: വൈക്കം താലൂക്ക് എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ ഇന്നു വൈക്കത്ത് നായർ മഹാസമ്മേളനം നടക്കും.ഒരു വർഷമായി നടത്തിവരുന്ന മന്നം നവോത്ഥാന സൂര്യൻ എന്ന പരിപാടിയുടെ സമാപനവും നവതി ആഘോഷങ്ങളുടെ ആരംഭവും കുറിക്കുന്ന മഹാ സമ്മേളനത്തിൽ വൈക്കം യൂണിയനിലെ 97 കരയോഗങ്ങളിൽനിന്നായി 25,000 പങ്കെടുക്കും.
മേഖലകളിൽനിന്നു വരുന്ന അംഗങ്ങൾ ഉച്ചയ്ക്കു രണ്ടിന് വലിയകവലയിൽ സംഗമിച്ച് സാംസ്കാരിക ഘോഷയാത്ര ആരംഭി ക്കും. വടക്കേനട, പടിഞ്ഞാറേനട, കച്ചേരിക്കവല ബോട്ടുജെട്ടി വഴി ബീച്ച് മൈതാനിയിൽ പ്രവേശിക്കുന്ന ഘോഷയാത്രയിൽ വാദ്യ മേളങ്ങളും നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും നിലക്കാവടിയും അകമ്പടിയേകും.3.30ന് ബീച്ച് മൈതാനത്ത് നട ക്കുന്ന സമാപന യോഗം എൻ എസ്എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ ഉദ്ഘാടനം ചെയ്യും.
യൂണിയൻ ചെയർമാൻ പി.ജി.എം.നായർ കാരിക്കോട് അധ്യക്ഷത വഹിക്കും. എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ മുഖ്യപ്രഭാഷണം നടത്തും.
പാർക്കിംഗ് സംവിധാനം
നഗരത്തിൽ വിപുലമായ പാർക്കിംഗ് സംവിധാനമാണ് ഒരുക്കുന്നത്. പാർക്കിംഗ് മൂന്ന് ഗ്രൂപ്പായി തിരിച്ചാണ് ക്രമീകരിക്കുന്നത്. വൈക്കം, ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത് മേഖല വലിയകവലയിൽ ഉദയനാപുരം റോഡിന്റെ കിഴക്കുഭാഗത്ത് ഘോഷയാത്രയ്ക്കായി അണിനിരക്കും. പ്രവർത്തകർ എത്തുന്ന വാഹനങ്ങൾ വലിയകവല, കൊച്ചുകവല റോഡിൽ ചിറമേൽഓഡിറ്റോറിയം, ആതുരാശ്രമം ഗ്രൗണ്ട്, ഉദയനാപുരം ക്ഷേത്രത്തിൻ്റെ തെക്കേനട എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
ടിവിപുരം, തലയാഴം,വെച്ചൂർ,കല്ലറ മേഖലയിലെ പ്രവർത്തകർ വലിയകവല കൊച്ചുകവല റോഡിൽ തെക്ക് ഭാഗത്തായി അണി നിരക്കും.വാഹനങ്ങൾ ആശ്രമം സ്കൂളിൽ പാർക്ക് ചെയ്യണം. മാഞ്ഞൂർ, കടുത്തുരുത്തി,ഞീഴൂർ,മു ളക്കുളം, വെള്ളൂർ, തലയോലപ്പറമ്പ് മേഖലയിലെ പ്രവർത്തകർ ലിങ്ക് റോഡ് മുതൽ വല്ലകം വരെ റോഡിന്റെ വടക്കു ഭാഗത്ത് എത്തണം.
വാഹനങ്ങൾ ലിങ്ക് റോഡ്, സ്മാർട്ട് ബസാർ, ഇളങ്കാവ് ദേവീക്ഷേത്രം, വാഴമന, ദളവാക്കുളം സ്റ്റാൻഡ്, ആശ്രമംസ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.