ഭരണങ്ങാനം ഡിവിഷനില്‍ 1.43 കോടിയുടെ ശുചിത്വ പദ്ധതികള്‍
1591124
Friday, September 12, 2025 11:31 PM IST
വള്ളിച്ചിറ: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനില്‍ 1.43 കോടി ലക്ഷം രൂപയുടെ ശുചിത്വ പദ്ധതികള്‍ നടപ്പിലാക്കിയതായി ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍. ചെറുകര സെന്റ് ആന്റണീസ് യുപി സ്കൂളില്‍ 16 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച സാനിറ്റേഷന്‍ കോംപ്ലക്സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാനിറ്റേഷന്‍ ബ്ലോക്കുകള്‍, ജി-ബിന്‍, ബയോ കമ്പോസ്റ്റര്‍ ബിന്‍, റിംഗ് കമ്പോസ്റ്റ് തുടങ്ങിയവ ശുചിത്വപദ്ധതിയില്‍ രൂപം കൊടുത്തവയാണ്.
പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും വിളക്കുമാടം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സാനിറ്റേഷന്‍ ബ്ലോക്കുകള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കരൂര്‍ സെന്റ് ജോസഫ് സ്കൂളിലും ഭരണങ്ങാനം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂളിലും സാനിറ്റേഷന്‍ കോംപ്ലക്സുകള്‍ ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.
സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഷീല ബാബു, ഹെഡ്മിസ്ട്രസ് ബിന്‍സി ജോസഫ്, ബിനോയി ഇടയോടിയില്‍, പിടിഎ പ്രസിഡന്റ് സാജന് സിറിയക്, സിന്‍സി ബൈജു, സിബി കുറ്റിയാനി, രഞ്ജിത്ത് തങ്കപ്പന്, ഷാജി കൊല്ലിത്തടം, ഷാജി വട്ടക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.