രാമപുരം കോളജിന് ഐഎസ്ആര്‍ഒ അംഗീകാരം
1591121
Friday, September 12, 2025 11:31 PM IST
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജിന് ഐഎസ്ആര്‍ഒ അംഗീകാരം ലഭിച്ചു. ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന സംഘടിപ്പിച്ച മത്സര പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അംഗീകാരം ലഭിച്ചത്.
ഇതിനായി പ്രയത്നിച്ച സ്റ്റാഫ് അംഗങ്ങളായ വി. അഭിലാഷ്, ലിജിന്‍ ജോയി, ജാസ്മിന് ആന്റണി, ജോമി ജോസഫ് എന്നിവരെ കോളജ് മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് തുടങ്ങിയവര്‍ അഭിനന്ദിച്ചു.