അ​​യ്മ​​നം: അ​​യ്മ​​നം പു​​ത്തൂ​​ക്ക​​രി​​യി​​ല്‍ ആ​​മ്പ​​ല്‍ വ​​സ​​ന്തം ക​​നാ​​ല്‍ ടൂ​​റി​​സം ഫെ​​സ്റ്റി​​ന് തു​​ട​​ക്കം. പു​​ത്തൂ​​ക്ക​​രി പാ​​ട​​ശേ​​ഖ​​ര​​ത്തി​​നു സ​​മീ​​പം മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ മൂ​​ന്നു​​ദി​​വ​​സം നീ​​ണ്ടു​​നി​​ല്‍ക്കു​​ന്ന ടൂ​​റി​​സം ഫെ​​സ്റ്റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ല്‍ വാ​​ട്ട​​ര്‍ തീം ​​പാ​​ര്‍ക്ക് നി​​ര്‍മി​​ക്കു​​ന്ന​​തു​​സം​​ബ​​ന്ധി​​ച്ച ച​​ര്‍ച്ച​​ക​​ള്‍ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണെ​​ന്നു മ​​ന്ത്രി പ​​റ​​ഞ്ഞു.

ഉ​​ദ്ഘാ​​ട​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ വ​​ള്ള​​ത്തി​​ല്‍ സ​​ഞ്ച​​രി​​ച്ച് ആ​​മ്പ​​ല്‍പാ​​ട​​ത്തി​​ന്‍റെ ഭം​​ഗി ആ​​സ്വ​​ദി​​ച്ചു. പ​​ഞ്ചാ​​യ​​ത്തം​​ഗം കെ.​​എം. മേ​​രി​​ക്കു​​ട്ടി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ്വാ​​ഗ​​ത​​സം​​ഘം ക​​ണ്‍വീ​​ന​​ര്‍ ബി.​​ജെ. ലി​​ജീ​​ഷ്, പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ പ്ര​​സി​​ഡ​​ന്‍റ് എ.​​കെ. ആ​​ലി​​ച്ച​​ന്‍, കു​​ട​​മാ​​ളൂ​​ര്‍ സ​​ര്‍വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് സി.​​എ​​ന്‍. ബാ​​ല​​ച​​ന്ദ്ര​​ന്‍, അ​​യ്മ​​നം സ​​ര്‍വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് മു​​ന്‍ പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ഭാ​​നു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സം മി​​ഷ​​ന്‍, പു​​ത്തൂ​​ക്ക​​രി പാ​​ട​​ശേ​​ഖ​​ര സ​​മി​​തി, അ​​ര​​ങ്ങ് സാം​​സ്‌​​കാ​​രി​​ക വേ​​ദി, ഐ​​ക്യ​​വേ​​ദി റെ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍, പു​​ത്തൂ​​ക്ക​​രി റെ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ടൂ​​റി​​സം ഫെ​​സ്റ്റ് ന​​ട​​ത്തു​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച വ​​രെ രാ​​വി​​ലെ ആ​​റു​​മു​​ത​​ല്‍ 10 വ​​രെ ന​​ട​​ക്കു​​ന്ന ഫെ​​സ്റ്റി​​ന്‍റെ ഭാ​​ഗ​​മാ​​യി വി​​വി​​ധ മ​​ത്സ​​ര​​ങ്ങ​​ള്‍, ആ​​മ്പ​​ല്‍ ജ​​ല​​യാ​​ത്ര, നാ​​ട​​ന്‍ ഭ​​ക്ഷ്യ​​മേ​​ള, റീ​​ല്‍സ്-​​ഫോ​​ട്ടോ ഷൂ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ള്‍ എ​​ന്നി​​വ ന​​ട​​ക്കും.