കളത്തൂര്‍ പള്ളിയില്‍ തിരുനാളിന് കൊടിയേറി
1591355
Saturday, September 13, 2025 7:25 AM IST
കടുത്തുരുത്തി: കളത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍ മാതാവിന്റെ ജനനത്തിരുനാളിന് കൊടിയേറി. വികാരി റവ.ഡോ. സൈറസ് വേലംപറമ്പില്‍ കാര്‍മികത്വം വഹിച്ചു.
ഇന്നു രാവിലെ ആറിന് തിരുസ്വരൂപ പ്രതിഷ്ഠ. 6.15ന് വിശുദ്ധ കുര്‍ബാന, നൊവേന, അഞ്ചിന് ഫാ.ജോസഫ് ചൂരയ്ക്കല്‍ പാട്ടുകുര്ബാനയര്പ്പിച്ചു സന്ദേശം നല്‍കും. തുടർന്ന് വിശുദ്ധ റീത്താ കപ്പേളയിലേക്ക് പ്രദക്ഷിണം.
ഏഴിന് കപ്പളയില് ലദീഞ്ഞ്, തുടര്‍ന്ന് പള്ളിയിലേക്കു പ്രദക്ഷിണം, പള്ളിയില്‍ സമാപനാശീർവാദം, തിരുശേഷിപ്പ് വണക്കം. പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ 5.30 നും ഏഴിനും വിശുദ്ധ കുര്‍ബാന, പത്തിന് തിരുനാള്‍ പാട്ടുകുര്‍ബാന -ഫാ.അഗസ്റ്റിന് കണ്ടെത്തിക്കുടിലില്, പ്രസംഗം - ഫാ.ആല്ബിന് പുതുപ്പറമ്പില്‍, തുടര്‍ന്ന് പ്രദിക്ഷണം.