സിബിഎൽ മത്സരത്തിന് ജില്ലയിൽനിന്നു മൂന്നു ചുണ്ടനുകൾ
1591584
Sunday, September 14, 2025 6:24 AM IST
കുമരകം: വിനോദസഞ്ചാര വകുപ്പിന്റെ ഈ വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ മത്സരിക്കാൻ ജില്ലയിൽനിന്നും മൂന്നു ചുണ്ടനുകൾ യോഗ്യത നേടി.
കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ, കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ്ബിന്റെ നടുവിലേപ്പറമ്പൻ, ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം എന്നീ ചുണ്ടനുകളാണ് ജില്ലയിൽനിന്നു സിബിഎലിൽ മത്സരിക്കുക. നെഹ്റു ട്രോഫിയിൽ ആദ്യ ഒമ്പതു സ്ഥാനങ്ങളിലെത്തിയ ചുണ്ടൻ വള്ളങ്ങൾക്കാണ് സിബിഎൽ യോഗ്യത ലഭിച്ചത്.
സിബിഎൽ യോഗ്യത ലഭിച്ച ചുണ്ടനുകളും ക്ലബ്ബുകളും
വീയപുരം- വില്ലേജ് ബോട്ട് ക്ലബ് കൈനകരി, നടുഭാഗം- പുന്നമട ബോട്ട് ക്ലബ്, മേൽപാടം- പള്ളാത്തുരുത്തി ബോട്ട് ക്ലബ്, നിരണം- നിരണം ബോട്ട് ക്ലബ്, പായിപ്പാടൻ 1- കുമരകം ടൗൺ ബോട്ട് ക്ലബ്, നടുവിലേപ്പറമ്പൻ- ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം, കാരിച്ചാൽ- കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്, ചെറുതന- തെക്കേക്കര ബോട്ട് ക്ലബ് മങ്കൊമ്പ്, ചമ്പക്കുളം- ചങ്ങനാശേരി ബോട്ട് ക്ലബ്.