നടപ്പാത തകര്‍ന്ന നിലയില്‍
1591382
Saturday, September 13, 2025 11:31 PM IST
പാലാ: നഗര ഹൃദയത്തിൽ സെന്റ് തോമസ് സ്കൂളിന് സമീപത്ത് നടപ്പാതയിലെ സ്ലാബ് തകര്‍ന്ന നിലയില്‍. സെന്റ് തോമസ് സ്കൂളിനു സമീപം ടിടിസി റോഡ് ആരംഭിക്കുന്ന ഭാഗത്താണ് സ്ലാബ് തകര്‍ന്നത്.
സ്കൂള്‍ കുട്ടികളടക്കം നിരവധി ആളുകള്‍ ദിവസേന കാല്‍നടയായി യാത്ര ചെയ്യുന്ന നടപ്പാതയാണിത്. ആരെങ്കിലും തകര്‍ന്ന സ്ലാബിനിടയില്പ്പെട്ട് ദുരന്തമുണ്ടാകുംവരെ അധികൃതർ കാത്തിരിക്കുകയാണെന്നു സമീത്തെ വ്യാപാരികളും യാത്രക്കാരും പറയുന്നു.