കപ്പാട് ഗവ. സ്കൂളിൽ നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം
1591387
Saturday, September 13, 2025 11:31 PM IST
കാഞ്ഞിരപ്പള്ളി: കപ്പാട് ഗവൺമെന്റ് സ്കൂളിൽ ജില്ലാ പഞ്ചായത്തിൽനിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എൻ.ജെ. സാബു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.എച്ച്. ഷീജാമോൾ, എസ്എംഡിസി അംഗം ജോയി നെല്ലിയാനി എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ 2025-26 അധ്യയന വർഷത്തെ പിടിഎ പൊതുയോഗവും തെരഞ്ഞെടുപ്പും ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനവും എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളുടെ അനുമോദനവും നടത്തി.