ജയിംസ് കുര്യൻ രാജിവച്ചു
1591354
Saturday, September 13, 2025 7:25 AM IST
ഏറ്റുമാനൂർ: ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജയിംസ് കുര്യൻ പാർട്ടിയിൽനിന്ന് രാജിവച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സ്ഥാനവും രാജിവച്ചു.
ജനാധിപത്യ കേരള കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് പി.വി. വർക്കി പുതിയാപറമ്പിൽ, കർഷക യൂണിയൻ ജില്ലാ സെക്രട്ടറി സി.ജെ. മാത്യു ചാമക്കാലാ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർ ജോർജ് തലയണക്കുഴി,
അതിരമ്പുഴ മണ്ഡലം പ്രസിഡന്റ് കെ.എ. ഷാജു കരിവേലിൽ, യൂത്ത്ഫ്രണ്ട് ജില്ലാ സെക്രട്ടറി സജിൻ കുര്യൻ, ജനാധിപത്യ കേരള കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ബിനോയ് കെ. ജോർജ് കുറുപ്പുംതുണ്ടം, ലൂക്കാ കുര്യൻ തോക്കനിയിൽ, വൈസ് പ്രസിഡന്റ് എ.ടി. തോമസ് ആനിത്തോട്ടത്തിൽ എന്നിവരും ജയിംസ് കുര്യനൊപ്പം രാജിവച്ചു.
13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ ജയിംസ് കുര്യൻ ഉൾപ്പെടെ എൽഡിഎഫിന് ഒമ്പതും യുഡിഎഫിന് നാലും അംഗങ്ങ ളായിരുന്നു.