അങ്കണവാടി ഉദ്ഘാടനം
1591118
Friday, September 12, 2025 11:31 PM IST
കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് ഇരുപതാം വാർഡ് പനച്ചേപ്പള്ളി 34-ാം നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്തംഗങ്ങളായ വി.പി. രാജൻ, റിജോ വാളന്തറ, ബിജു ചക്കാല, മഞ്ജു മാത്യു, പി.പി. രാജു, അജി കാലായിൽ, അജു പനയ്ക്കൽ, ജോഷി തോമസ്, കെ.കെ. ശശി, രമേശൻ പറമ്പിൽ, പി.കെ. ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു.
കെട്ടിടനിർമാണത്തിന് പഞ്ചായത്ത് 16 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപയും അനുവദിച്ചിരുന്നു.