അരുവിത്തുറ കോളജിൽ ശ്രവണ പരിമിതിക്കാർക്കായി സോഫ്റ്റ്വേർ
1591368
Saturday, September 13, 2025 10:16 PM IST
അരുവിത്തുറ: ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഐഎസ്എൽ) പഠനവും പ്രചാരവും ലക്ഷ്യമിട്ട് അരുവിത്തുറ സെന്റ് ജോർജ് കോളജിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം വിദ്യാർഥികൾ നൂതന ബ്രൗസർ എക്സ്റ്റൻഷൻ പുറത്തിറക്കി. ഐഎസ്എൽ വേഡ് അസിസ്റ്റന്റ് എന്നു പേരിട്ടിട്ടുള്ള ഈ ടൂൾ ഗൂഗിൾ ക്രോം മോസില്ല ഫയർഫോക്സ്, ബ്രേവ് ബ്രൗസർ എന്നിവയിൽ ലഭിക്കും.
ബിസിഎ വിഭാഗത്തിന്റെ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി അൽബിൻ മാത്യൂസ്, സഞ്ജയ് എസ്. നായർ, അലൻ വിൻസെന്റ് എന്നീ വിദ്യാർഥികളാണ് ഈ എക്സ്റ്റൻഷൻ വികസിപ്പിച്ചത്. ബധിര സമൂഹവുമായുള്ള ആശയവിനിമയത്തിലെ വിടവ് നികത്താൻ എക്സ്റ്റൻഷൻ സഹായിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് പറഞ്ഞു.
പുതിയ സംരംഭത്തെ കോളജ് മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിനു ആനി ജോൺ എന്നിവർ അഭിനന്ദിച്ചു.