"കരുതല്‍' പരിശീലന പദ്ധതിക്കു തുടക്കം
1591383
Saturday, September 13, 2025 11:31 PM IST
പാലാ: എസ്എംവൈഎം പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തുന്ന ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലന പദ്ധതി "കരുതലി'ന് തുടക്കമായി.
ആദ്യ പരിശീലനം എസ്എംവൈഎം രാമപുരം ഫൊറോനയുടെയും ചക്കാമ്പുഴ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളി ഹാളില്‍ നടത്തി. എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍ ഉദ്ഘാടനം ചെയ്തു. രാമപുരം ഫൊറോന പ്രസിഡന്റ് ജെഫിന് റോയി അധ്യക്ഷത വഹിച്ചു.
രൂപത ട്രഷറര്‍ എഡ്വിന് ജെയ്സ്, സെക്രട്ടറി ബെനിസണ്‍ സണ്ണി, ചക്കാമ്പുഴ യൂണിറ്റ് പ്രസിഡന്റ് ജിബിന്‍ തോമസ്, നീതു ജോര്‍ജ്, ക്രിസ്റ്റി എന്നിവര്‍ പ്രസംഗിച്ചു.