സര്‍ക്കാര്‍ കര്‍ഷകരെ തകർക്കുന്നു: നെല്‍കര്‍ഷക സംരക്ഷണ സമിതി
1591360
Saturday, September 13, 2025 7:25 AM IST
ചങ്ങനാശേരി: കേരളത്തിലെ നെല്‍കര്‍ഷകരെ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി. സര്‍ക്കാരിനെതിരേ ശക്തമായ സമരത്തിന് കര്‍ഷകര്‍ തയാറാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പായിപ്പാട് -പെരിങ്ങര മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് സോണി കളരിക്കല്‍ അധ്യക്ഷത വഹിച്ചു.
സമിതി രക്ഷാധികാരിയും നടനുമായ കൃഷ്ണപ്രസാദ് മുഖ്യപ്രസംഗം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന് സമര പ്രഖ്യാപനം നടത്തി. വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്, വൈസ് പ്രസിഡന്റ് വിനോദ് കോവൂര്‍, സണ്ണി തോമസ്, വി.ജെ. സെബാസ്റ്റ്യന്‍, പി.പി. സേവ്യര്‍, എന്‍.കെ. കുര്യന്, പി.ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 27, 28 തീയതികളില്‍ മാമ്പുഴക്കരിയില്‍ നടക്കും. സംസ്ഥാന പ്രചാരണ ജാഥയ്ക്ക് 19ന് സ്വീകരണം നല്‍കാനും യോഗം തീരുമാനിച്ചു.