വീട്ടിൽ കയറി അക്രമം; പ്രതി റിമാൻഡിൽ
1591356
Saturday, September 13, 2025 7:25 AM IST
ഉദയനാപുരം: വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ പ്രതി അറസ്റ്റിൽ. ഉദയനാപുരം ചെട്ടിമംഗലം ഇറത്തറ അജിയാണ് വൈക്കം പോലീസിന്റെ പിടിയിലായത്.
പ്രതിയെ പരാതിക്കാരി വീട്ടിൽ നിന്നും ഇറക്കിവിട്ടതിലുളള വിരോധംമൂലം കഴിഞ്ഞ പത്തിന് ഉച്ചകഴിഞ്ഞ് 1.30ന് പരാതിക്കാരി കുടുംബമായി താമസിക്കുന്ന പാക്കുകണ്ടത്തിൽ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി അസഭ്യം പറയുകയും കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്ത സംഭവത്തിലാണ് കേസടുത്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.