കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
1591352
Saturday, September 13, 2025 7:25 AM IST
തലയോലപ്പറമ്പ്: കാറുകൾ കൂട്ടിമുട്ടി നാലുപേർക്കു പരിക്ക്. അപകടത്തിൽ പരിക്കേറ്റ ഏറ്റുമാനൂർ പാലത്തിങ്കൽ പെട്രീഷ(60), അസ്മിൻ (35), തലയോലപ്പറമ്പ് കൂരാപ്പള്ളിൽ ബിനോയി (37), കൂരാപ്പള്ളിൽ രാജേന്ദ്ര ബാബു (70) എന്നിവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ പെട്രീഷയെ വിദഗ്ധ ചികിൽസയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് തലയോലപ്പറമ്പ് പള്ളിക്കവലയ്ക്കു സമീപമായിരുന്നു അപകടം.എറണാകുളത്തുനിന്നു തലയോലപ്പറമ്പിലേക്കു വന്ന ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച കാറും തലയോലപ്പറമ്പിൽനിന്നു തലപ്പാറയിലേക്കു വന്ന തലയോലപ്പറമ്പ് സ്വദേശികൾ സഞ്ചരിച്ച കാറും തമ്മിലാണു കൂട്ടിയിടിച്ചത്.
അപകടത്തെത്തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് കാറുകൾ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.