വാർധക്യം സന്തോഷകരമാക്കാൻ സീയോനിൽ ഗ്രേസ്ഫുൾ ധ്യാനം
1574631
Thursday, July 10, 2025 7:16 AM IST
ചങ്ങനാശേരി: അതിരൂപതയുടെ കുന്നന്താനം സീയോൻ ധ്യാനകേന്ദ്രത്തിൽ അറുപതു വയസിനു മുകളിലുള്ളവർക്കായി നടത്തിവരുന്ന ഗ്രേസ്ഫുൾ ധ്യാനം 27 മുതൽ 30 വരെ നടക്കും. ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. തോമസ് പ്ലാപ്പറന്പിൽ, ഫാ. ഷാജി തുന്പേച്ചിറയിൽ എന്നിവരുടെ നേതൃത്വത്തിലാണ് നാലുദിവസം ധ്യാനകേന്ദ്രത്തിൽ താമസിച്ചുള്ള ധ്യാനം നടത്തുന്നത്.
വാർധക്യത്തിലെ പ്രശ്നങ്ങളും പ്രതിവിധികളും സംബന്ധിച്ച് വിദഗ്ധരായ ഡോക്ടർമാരും വൈദികരും പ്രഭാഷണം നടത്തും. വാർധക്യകാലത്തെ അവഗണനയും അനാരോഗ്യവും മറന്ന് സന്തോഷം കണ്ടെത്താൻ നാലുദിവസങ്ങളിലായി നടക്കുന്ന സൗഖ്യദായക ശുശ്രൂഷകൾ, കൗൺസലിംഗ്, വ്യായാമപരിശീലനം എന്നിവ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 8086399023, 9495107045 എന്നീ നന്പരുകളിൽ ബന്ധപ്പെടുക.