ഖാദി നൂൽനൂൽപ്പ് നിർമാണകേന്ദ്രത്തിനു തുടക്കം
1574394
Wednesday, July 9, 2025 11:58 PM IST
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2024-25 വാർഷിക പദ്ധതിയിൽ നാലു ലക്ഷം രൂപ ചെലവഴിച്ച് മണിമല പഞ്ചായത്തിലെ കറിക്കാട്ടൂരിൽ ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രിസഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിറിൾ തോമസ് അധ്യക്ഷത വഹിച്ചു.
പത്ത് നൂല്‍നൂല്‍പ്പ് യന്ത്രങ്ങളില്‍ 11 പേര്‍ക്ക് നേരിട്ടു തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലയിലെ എല്ലാ ഖാദി സെന്ററുകളിലേക്കും ആവശ്യമായ നൂൽ ഇവിടെ ഉത്പാദിപ്പിക്കും. നൂല് നിര്‍മാണ കേന്ദ്രത്തിന്റെ പൂര്‍ണ നിയന്ത്രണം ഖാദി ബോര്‍ഡിന്റെ നേതൃത്വത്തിലാണ്. കാഞ്ഞിരപ്പളളി വ്യവസായവകുപ്പ് ഓഫീസർ കെ.കെ. ഫൈസൽ പദ്ധതി നിർവഹണത്തിന് മേൽനോട്ടം വഹിക്കും. 2500 കിലോഗ്രാം നൂൽ എല്ലാ മാസവും ഉത്പാദിപ്പിക്കും. ഇവിടെ തൊഴിൽ ചെയ്യുന്നവർക്ക് പ്രതിമാസം 15,000 രൂപ ശമ്പളം ലഭ്യമാക്കും.
ബ്ലോക്ക് പഞ്ചായ്ത്ത വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയശ്രീ ഗോപിദാസ്, ഷക്കീല നസീർ, ടി.ജെ. മോഹനൻ, കെ.എസ്. എമേഴ്സണ്‍, സാജൻ കുന്നത്ത്, രത്നമ്മ രവീന്ദ്രൻ, വാർഡ് മെംബർ ജോസഫ് കുഞ്ഞ്, ബിഡിഒ എസ്. ഫൈസൽ, ജോയിന്റ് ബിഡിഒ ടി.ഇ. സിയാദ്, വ്യവസായവകുപ്പ് ഓഫീസർ കെ.കെ. ഫൈസൽ, ഖാദി ബോർഡ് പ്രോജക്ട് ഓഫീസർ മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.