ച​​​ങ്ങ​​​നാ​​​ശേ​​​രി: എ​​​സ്ബി കോ​​​ള​​​ജി​​​ല്‍ ബി​​​രു​​​ദ​​​ദാ​​​ന​​​ച്ച​​​ട​​​ങ്ങ് ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​ന​​​ട​​​ക്കും. മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി വൈ​​​സ്ചാ​​​ന്‍സ​​​ല​​​ര്‍ പ്ര​​​ഫ. സി.​​​ടി. അ​​​ര​​​വി​​​ന്ദ​​​കു​​​മാ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ര്‍ മോ​​​ണ്‍. ആ​​​ന്‍റ​​​ണി എ​​​ത്ത​​​യ്ക്കാ​​​ട്ട്, കോ​​​ള​​​ജ് പ്രി​​​ന്‍സി​​​പ്പ​​​ല്‍ റ​​​വ.​​​ഡോ. ടെ​​​ഡി കാ​​​ഞ്ഞൂ​​​പ്പ​​​റ​​​മ്പി​​​ല്‍, വൈ​​​സ്പ്രി​​​ന്‍സി​​​പ്പ​​​ല്‍ ഫാ. ​​​ജോ​​​സ് മു​​​ല്ല​​​ക്ക​​​രി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.

2025ലെ "ബെ​​​സ്റ്റ് ഔ​​​ട്ട്ഗോ​​​യിം​​​ഗ് സ്റ്റു​​​ഡ​​​ന്‍റ്- ലൂ​​​മി​​​ന​​​റി അ​​​വാ​​​ര്‍ഡ്’ നേ​​​ടി​​​യ പി. ​​​അ​​​പ​​​ര്‍ണ മ​​​റു​​​പ​​​ടി​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തും. ബി​​​രു​​​ദം സ്വീ​​​ക​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളും അ​​​വ​​​രു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും ഉ​​​ള്‍പ്പെ​​​ടെ ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം ആ​​​ളു​​​ക​​​ള്‍ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ലും ഇ​​​ന്‍ഡോ​​​ര്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലും ഉ​​​ള്‍പ്പെ​​​ടെ വി​​​പു​​​ല​​​മാ​​​യ പാ​​​ര്‍ക്കിം​​​ഗ് ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.