മെഡി. കോളജ്: മന്ത്രിമാരുടെ നേതൃത്വത്തില്‍ ഓപ്പറേഷന് തിയറ്ററുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തി
1574408
Wednesday, July 9, 2025 11:58 PM IST
കോട്ടയം: മെഡിക്കല്‍ കോളജിലെ പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലെ ഓപ്പറേഷന് തിയറ്ററുകളുടെ നിര്‍മാണ പുരോഗതി മന്ത്രിമാരായ വീണാ ജോര്‍ജ്, വി.എന്‍. വാസവന് എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. സര്‍ജിക്കല്‍ ബ്ലോക്കില്‍ ഒ.ടി. ഇന്റഗ്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഓപ്പറേഷന് തിയറ്ററുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പാക്സ് മെഷീന് എത്രയും വേഗം ലഭ്യമാക്കാനും നിര്‍ദേശം നല്കി.
സര്‍ജിക്കല്‍ ബ്ലോക്കിലെ ടെലിഫോണ്‍ കണക്ഷനുകള്‍ ഉള്‍പ്പെടെയുള്ളവ വേഗത്തില്‍ത്തന്നെ ലഭ്യമാക്കണം. പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കാനും സൗകര്യങ്ങള്‍ക്കനുസരിച്ച് ജീവനക്കാരെ നിയമിക്കാനും നിര്‍ദേശം നല്കി.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, കെഎംഎസ്സിഎല് ജനറല്‍ മാനേജര്‍, കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.