ക്രിസ്തുജ്യോതി ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ മാനേജേഴ്സ് ഡേ
1574630
Thursday, July 10, 2025 7:16 AM IST
ചെത്തിപ്പുഴ: ക്രിസ്തുജ്യോതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിനു കീഴിലുള്ള ക്രിസ്തുജ്യോതി കോളജ്, ക്രിസ്തു ജ്യോതി, പ്ലാസിഡ് വിദ്യാവിഹാര്‍, ക്രിസ്തുജ്യോതി വിദ്യാനികേതന്‍, ക്രിസ്തുജ്യോതി കിൻഡര്‍ ഗാര്‍ട്ടന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്നു മാനേജഴ്സ് ദിനം ആഘോഷിക്കും.
വികാരി ജനറാള്‍ ഫാ. ജോസി താമരശേരിയുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ക്രിസ്തുജ്യോതി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജരായ റവ.ഡോ. തോമസ് കല്ലുകളത്തെ ആദരിക്കും.
ഫാ. ടോമി ഇലവുങ്കല്‍, ഫാ. സ്കറിയ എതിരേറ്റ്, ഫാ. ജോഷി ചീരാംകുഴി, ഫാ. ഫിലിപ്പോസ് തുണ്ടുവാലിച്ചിറ, ഡോ. ജോബിന് എസ്. കൊട്ടാരം, എന്‍.ഒ. ആന്റണി എന്നിവര്‍ പ്രസംഗിക്കും.