സ്ഥാപകന്റെ സ്മരണകൾ നിറച്ച് പ്രസംഗമത്സരവുമായി കുറവിലങ്ങാട് സെന്റ് മേരീസ് സ്കൂൾ
1574405
Wednesday, July 9, 2025 11:58 PM IST
കുറവിലങ്ങാട്: സ്ഥാപകന്റെ ഓർമകൾ ഉജ്വലിപ്പിക്കാൻ പ്രസംഗമത്സരവുമായി കുറവിലങ്ങാട് സെന്റ് മേരീസ് സ്കൂൾ. നാടിന് ഇംഗ്ലീഷ് വിദ്യാഭ്യാസം സമ്മാനിച്ച നിധീരിക്കൽ മാണിക്കത്തനാരുടെ ഓർമകൾ സജീവമാക്കി സെന്റ് മേരീസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗമാണ് ഇടവകയുടെ മാനേജ്മെന്റിലുള്ള സെന്റ് മേരീസ് സ്കൂളുകളിലെ വിദ്യാർഥികൾക്കായി മത്സരം നടത്തിയത്.
യുപി വിഭാഗത്തിൽ സെന്റ് മേരീസ് ഗേൾസ് സ്കൂളിലെ ഇവാന മരിയ ഷെറി, മന്നാ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും ബോയ്സ് സ്കൂളിലെ അദ്വൈത് കൃഷ്ണ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ഗേൾസ് സ്കൂളിലെ ആൽഫി മരിയ, ദേവി നന്ദന, ആൻ അൽഫോൻസ് ബിജു എന്നിവർ സമ്മാനാർഹരായി. വിജയികൾക്ക് സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ആന്റണി വാഴക്കാലായിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഹെഡ്മാസ്റ്റർ കെ.എം. തങ്കച്ചൻ, ദേവമാതാ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ് തൊണ്ടാംകുഴി, ബെന്നി കോച്ചേരി, ഫാ. ജിസ് ജോൺ, ജിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.