പാ​​മ്പാ​​ടി: ക്ഷീ​​ര കാ​​ര്‍​ഷി​​ക​​രം​​ഗ​​ത്ത് പു​​തി​​യൊ​​രു അ​​ധ്യാ​​യം കു​​റി​​ച്ച് പാ​​മ്പാ​​ടി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത്. ക്ഷീ​​രോ​​ത്‍​പാ​​ദ​​ന മേ​​ഖ​​ല​​യെ ശ​​ക്തി​​പ്പെ​​ടു​​ത്താ​​നും ക​​ര്‍​ഷ​​ക​​ര്‍​ക്കു സാ​​മ്പ​​ത്തി​​ക പി​​ന്തു​​ണ ഉ​​റ​​പ്പാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യു​​ള്ള ക്ഷീ​​രവ​​ര്‍​ധി​​നി റി​​വോ​​ള്‍​വിം​​ഗ് ഫ​​ണ്ട് പ​​ദ്ധ​​തി​​ക്ക് തു​​ട​​ക്ക​​മാ​​വു​​ന്നു. പാ​​മ്പാ​​ടി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ 2025-26 വാ​​ര്‍​ഷി​​ക പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി 28 ല​​ക്ഷം രൂ​​പ വി​​നി​​യോ​​ഗി​​ച്ചാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

ബ്ലോ​​ക്കി​ന്‍റെ പ​​രി​​ധി​​യി​​ല്‍ വ​​രു​​ന്ന 27 ക്ഷീ​​ര​​സം​​ഘ​​ങ്ങ​​ളി​​ല്‍നി​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​ത്ത 14 സം​​ഘ​​ങ്ങ​​ളാ​​ണ് പ​​ദ്ധ​​തി​​യു​​ടെ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ള്‍. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ക്ഷീ​​ര​​സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ള്‍​ക്ക് ര​​ണ്ടു​​ല​​ക്ഷം രൂ​​പ വീ​​തം ന​​ല്‍​കു​​ക​​യും ല​​ഭി​​ച്ച തു​​ക സം​​ഘ​​ത്തി​​ലു​​ള്ള അ​​ഞ്ച് ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ര്‍​ക്ക് പ​​ശു​​വി​​നെ വാ​​ങ്ങു​​ന്ന​​തി​​നാ​​യി പ​​ലി​​ശ​​ര​​ഹി​​ത വാ​​യ്പ​​യാ​​യി 40,000 രൂ​​പ വീ​​തം വി​​ത​​ര​​ണം ചെ​​യ്യു​​ക​​യു​​മാ​​ണ് പ​​ദ്ധ​​തി​​യു​​ടെ ല​​ക്ഷ്യ​​മെ​​ന്ന് ഡ​​യ​​റി എ​​ക്സ്റ്റ​​ന്‍​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍ എം.​​വി. ക​​ണ്ണ​​ന്‍ പ​​റ​​ഞ്ഞു.

പാ​​ല്‍ വി​​റ്റു​​കി​​ട്ടു​​ന്ന തു​​ക​​യി​​ല്‍​നി​​ന്ന് 40,000 രൂ​​പ ക​​ര്‍​ഷ​​ക​​ന് ക്ഷീ​​ര​​സം​​ഘ​​ത്തി​​ന് തി​​രി​​ച്ച​​ട​​ച്ച് ആ ​​തു​​ക ആ​​റാ​​മ​​ത്തെ ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ന് കൊ​​ടു​​ക്കു​​ന്ന​​തി​​ലൂ​​ടെ റി​​വോ​​ള്‍​വിം​ഗ് ഫ​​ണ്ട് സം​​ഘ​​ത്തി​​ലു​​ള്ള ക്ഷീ​​രക​​ര്‍​ഷ​​ക​​ര്‍​ക്കെ​​ല്ലാം ഗു​​ണം ചെ​​യ്യു​​ന്നു.

പ​​ദ്ധ​​തി​​യു​​ടെ പ്രാ​​രം​​ഭ​​ഘ​​ട്ട​​ത്തി​​ല്‍ 14 ക്ഷീ​​രസം​​ഘ​​ങ്ങ​​ളി​​ലു​​മാ​​യി 70ഓ​​ളം പ​​ശു​​ക്ക​​ളെ വാ​​ങ്ങാ​​നാ​​വും എ​​ന്ന് അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. പു​​തി​​യ ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​രെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നും നി​​ല​​വി​​ലു​​ള്ള ക്ഷീ​​ര ക​​ര്‍​ഷ​​ക​​ര്‍​ക്ക് കൈ​​ത്താ​​ങ്ങാ​​വാ​​നും ക്ഷീ​​ര​​വ​​ര്‍​ധ​​നി പ​​ദ്ധ​​തി​​ക്കാ​​വും എ​​ന്ന് ളാ​​ക്കാ​​ട്ടൂ​​ര്‍ ക്ഷീ​​ര​​സം​​ഘം പ്ര​​സി​​ഡ​​ന്‍റ് ജോ​​യ്മോ​​ന്‍ വാ​​ക്ക​​യി​​ല്‍ പ​​റ​​ഞ്ഞു.

പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നാ​​ളെ രാ​​വി​​ലെ 10.30ന് ​​പാ​​മ്പാ​​ടി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അ​​ധ്യ​​ക്ഷ ബെ​​റ്റി റോ​​യ് മ​​ണി​​യ​​ങ്ങാ​​ട്ട് നി​​ര്‍​വ​​ഹി​​ക്കും. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​ന്‍റ് പ്ര​​ഫ. എം.​​കെ. രാ​​ധാ​​കൃ​​ഷ്ണ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.