കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കു ഗുരുതര പരിക്ക്
1574370
Wednesday, July 9, 2025 7:26 AM IST
കോട്ടയം: എംസി റോഡില്‍ എസ്എച്ച് മൗണ്ട് മംഗളം ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കു ഗുരുതര പരിക്ക്. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറായ മള്ളൂശേരി വലച്ചിറ രാജേഷിനാണ് (42) പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നാണ് സംഭവം.
തൃശൂരില്‍നിന്നു കോട്ടയത്തേക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്, വട്ടമൂട് ഭാഗത്തുനിന്നു വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പുറകിലേക്കു മറിഞ്ഞു വീണ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കു സാരമായി പരിക്കേറ്റു.
ഓടിക്കൂടിയ നാട്ടുകാരും കെഎസ്ആര്‍ടിസി ജീവനക്കാരും ചേര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാന്ധിനഗര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.