കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി
1574372
Wednesday, July 9, 2025 7:26 AM IST
അതിരമ്പുഴ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണു മരിച്ച ബിന്ദുവിന്റെ മരണത്തിനുത്തരവാദികളായ മന്ത്രിമാരായ വി.എൻ. വാസവനും വീണാ ജോർജും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധയോഗവും പന്തംകൊളുത്തി പ്രകടനവും നടത്തി. മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ബ്ലോക്ക് പ്രസിഡന്റ് ജോറോയ് പൊന്നാറ്റിൽ ഉദ്ഘാടനം ചെയ്തു.
പി.വി. മൈക്കിൾ, ടോം പണ്ടാരക്കുളം, ജോയ് വേങ്ങച്ചുവട്ടിൽ, ഹരിപ്രകാശ് മാന്നാനം, ജോസഫ് എട്ടുകാട്ടിൽ, എൻ.എൻ. ശ്രീനിവാസൻ, ബിജു വലിയമല, ബി. മോഹനചന്ദ്രൻ, ഉലഹന്നാൻ വർഗീസ്, ഷാജു ഉദിച്ചമുകളേൽ, ടോമി മണ്ഡപത്തിൽ, സനൽ കാട്ടാത്തി, മത്തായി കല്ലുവെട്ടാൻകുഴി, ദിലീപ് തിരുമുറ്റത്ത്, ഗോപൻ തൃക്കേല്‍, ജോർജ് പുളിങ്ങാപള്ളി എന്നിവർ പ്രസംഗിച്ചു.