ഞാറ്റുവേലച്ചന്ത ഉദ്ഘാടനം ചെയ്തു
1574380
Wednesday, July 9, 2025 7:35 AM IST
വൈക്കം: വൈക്കം നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേലച്ചന്തയും ആത്മ കോട്ടയത്തിന്റെ കര്‍ഷക പരിശീലന പരിപാടിയും സംഘടിപ്പിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ് വൈക്കം അഗ്രിക്കേഷന് സെന്റര്‍ സെക്രട്ടറി കെ.വി. പവിത്രന് പച്ചക്കറിത്തൈകൾ കൈമാറി ഞാറ്റുവേലച്ചന്തയുടെയും കര്‍ഷക പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്മാന് പി.ടി. സുഭാഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ കൃഷി ഓഫീസര്‍ ജോ ജോസ്, കോട്ടയം ആത്മ പ്രോജക്ട് ഡയറക്ടര്‍ മിനിജോര്‍ജ്, ആത്മ വൈബയോ ഗ്രൂപ്പ് പ്രസിഡന്റ് വേണുഗോപാല്‍, നഗരസഭാംഗങ്ങളായ സിന്ധു സജീവന്, ബിന്ദു ഷാജി, എന്‍. അയ്യപ്പന്, രാധിക ശ്യാം, ഗിരിജ, കവിത, ലേഖ, രേണുക രതീഷ്, രാജശ്രീ, മോഹനകുമാരി, ആര്. സന്തോഷ്, വൈക്കം ബ്ലോക്ക് കൃഷി ഓഫീസ് ഡയറക്ടര്‍ വിനു ചന്ദ്രബോസ്,
കാര്‍ഷിക വികസനസമിതി അംഗങ്ങളായ പി. സോമന്‍പിള്ള, ബി. ഗോപാലകൃഷ്ണന്, ജോണ്‍ ചെത്തിയില്‍, മോഹനന്, കൃഷി ഉദ്യോഗസ്ഥരായ മെയ്സണ്‍ മുരളി, വി.വി. സിജി, ആശാ കുര്യന്, നിമിഷ കുര്യന്, രമ്യ എന്നിവര്‍ പ്രസംഗിച്ചു.