ഡോ. വര്‍ഗീസ് ജേക്കബ് ചുമതലയേറ്റു
1574373
Wednesday, July 9, 2025 7:26 AM IST
കോട്ടയം: കോട്ടയം ഗവ. കോളജ് പ്രിന്‍സിപ്പലായും കോളജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം മേഖല ഉപമേധാവിയായും ഡോ. വര്‍ഗീസ് ജേക്കബ് ചുമതലയേറ്റു. പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശിയാണ് ഡോ. വര്‍ഗീസ് ജേക്കബ്.
1996-ല്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ ഗണിതശാസ്ത്ര വിഭാഗം ലക്ചററായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം വെണ്ണിക്കുളം ഗവ. പോളിടെക്നിക് ഗവ. കോളജ്, കോട്ടയം ഗവ. കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായും വകുപ്പ് മേധാവിയായും സേവനം ചെയ്തു.
തിരുവല്ല ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ശോഭ മേരി വര്‍ക്കിയാണ് ഭാര്യ. മക്കള്‍ സാന്‍ജോ വര്‍ഗീസ് എറണാകുളത്ത് ഐടി മേഖലയില്‍ ഉദ്യോഗസ്ഥനാണ്. സനയ് വര്‍ഗീസ് രാജഗിരി കോളജില്‍ രണ്ടാംവര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ്.