എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്യണമെന്ന്
1574618
Thursday, July 10, 2025 7:01 AM IST
കോട്ടയം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത എസ്എഫ്ഐക്കാരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ഫെഡറേഷന് ഓഫ് ഓള് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
അതിക്രൂരമായ ആക്രമണത്തില്‍ പോലീസ്, കേസ് രജിസ്റ്റര്‍ ചെയ്തു കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നവശ്യപ്പെട്ട് ഇന്നു കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും പ്രതിഷേധസമരം സംഘടിപ്പിക്കുമെന്ന് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എന്‍. മഹേഷ്, ജനറല്‍ സെക്രട്ടറി ജയന് ചാലില്‍, ട്രഷറര്‍ കെ. എസ്. ജയകുമാര്‍ എന്നിവര്‍ അറിയിച്ചു.