കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി
1574391
Wednesday, July 9, 2025 7:39 AM IST
ചങ്ങനാശേരി: യുവജന ശക്തീകരണത്തോടൊപ്പം രോഗികളെയും ആലംബഹീനരെയും ചേര്‍ത്തുനിര്‍ത്തുന്നതിനായി വൈഎംസിഎ പ്രസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യന്‍ വൈഎംസിഎയുടെ ദേശീയ ജനറല്‍ സെക്രട്ടറി എന്‍.വി. എല്‍ദോ.
ചങ്ങനാശേരി വൈഎംസിഎ സംഘടിപ്പിച്ച കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഡോ. റോയി ജോസഫ് അധ്യക്ഷത വഹിച്ചു.
എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ടെഡി കാഞ്ഞുപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കേരള റീജൺ വൈസ് ചെയര്മാന് കുര്യന് തൂമ്പുങ്കല്‍, റീജൺ പരിസ്ഥിതി ബോര്‍ഡ് ചെയര്മാന് ജോര്‍ജ് മാത്യു, ജോസ് കുളങ്ങര, ടോമിച്ചന് അയ്യരുകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി എം.എം. മാത്യു (പ്രസിഡന്റ്), പ്രഫ. സോജി ജോസഫ് (സെക്രട്ടറി), ജോണിച്ചന് കൂട്ടുമ്മല്കാട്ടില് (ട്രഷറര്‍), ടി.ഡി. തോമസ് ( വൈസ് പ്രസിഡന്റ്), കെ.പി. മാത്യു ( ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ചുമതലയേറ്റു.