ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷിയുമായി പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ
1574406
Wednesday, July 9, 2025 11:58 PM IST
പ്രവിത്താനം: സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഓണത്തെ വരവേല്‍ക്കാനായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. കൃഷിവകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ ഒരുക്കുന്ന പൂക്കൃഷിയുടെ ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും പൂര്‍വ വിദ്യാര്‍ഥിയുമായ ആനന്ദ് ചെറുവള്ളി നിര്‍വഹിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളില്‍ ഉപയോഗിക്കാനും ആവശ്യക്കാര്‍ക്ക് വില്പനയ്ക്കായുമാണ് കൃഷി ആരംഭിച്ചിരിക്കുന്നത്.
ചടങ്ങില്‍ ഹെഡ്മാസ്റ്റര് ജിനു ജെ. വല്ലനാട്ട്, പിടിഎ എക്സിക്യൂട്ടീവ് മെംബര്‍ തോമസുകുട്ടി വട്ടപ്പലം, അധ്യാപകര്‍, അനധ്യാപകര്‍, കാര്‍ഷിക ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.