കുറവിലങ്ങാട് ഇടവക 27-ാം വാർഡിലെ മുഴുവൻ വീടുകളിലും ഇനി ചന്ദനസുഗന്ധം
1574403
Wednesday, July 9, 2025 11:58 PM IST
കുറവിലങ്ങാട്: മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവകയിലെ ഒരു വാർഡിലെ മുഴുവൻ കുടുംബങ്ങളിലും ചന്ദനത്തൈകൾ നട്ടു. ഇടവകയിലെ
27-ാം വാർഡിലെ മൂന്ന് യൂണിറ്റുകളിലായുള്ള 99 വീടുകളിലാണ് കുടുംബക്കൂട്ടായ്മ യൂണിറ്റുതല ഉദ്ഘാടനങ്ങളോടനുബന്ധിച്ച് ചന്ദനത്തൈകൾ നട്ടത്.
വാർഡിന്റെ നാമഹേതുകയായ വിശുദ്ധ അൽഫോൻസാമ്മയുടെ ഓർമകൾ നിറയ്ക്കാൻ അൽഫോൻസാ മരം എന്ന പേരിലാണ് തൈകൾ നട്ടുവളർത്തുന്നത്. വാർഡ് യോഗപ്രതിനിധി ബെന്നി കോച്ചേരിയാണ് ചന്ദനത്തൈകൾ കുടുംബങ്ങൾക്ക് സമ്മാനിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കുടുംബക്കൂട്ടായ്മാ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, യൂണിറ്റ് പ്രസിഡന്റ് പോൾസൺ ചേലക്കാപ്പിള്ളിക്ക് നൽകി നിർവഹിച്ചു.
വിവിധ യൂണിറ്റുകളിൽ വിൻസെന്റ് ജെ. നിധീരി, ജോർജുകുട്ടി സിറിയക് നിധീരി എന്നിവർ തൈകൾ ഏറ്റുവാങ്ങി. നിധീരിക്കൽ മാണിക്കത്തനാർ സ്മാരക പ്രബന്ധരചന, ലഹരിവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ മത്സരങ്ങളും എക്സൈസ് വകുപ്പ് ലഹരിവിരുദ്ധ ലഘുലേഖ പ്രചാരണം, വാർഡ്തല തീം സോംഗ് പ്രകാശനം തുടങ്ങിയ പ്രവർത്തനങ്ങളും വാർഡ്തലത്തിൽ നടത്തി.
പാലാ രൂപതയുടെ സാമൂഹിക സേവന വിഭാഗമായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള അഗ്രിമ കാർഷിക നഴ്സറിയിൽനിന്നാണ് ചന്ദനത്തൈകൾ ലഭ്യമാക്കിയത്.
സോൺ ഡയറക്ടർ ഫാ. തോമസ് താന്നിമലയിൽ, ഫാ. ബ്ലെസൺ ചേലയ്ക്കാപ്പള്ളിൽ, സോൺ ഭാരവാഹികളായ സണ്ണി വെട്ടിക്കാട്ട്, ആശ വിക്ടർ കുന്നുമല, യോഗപ്രതിനിധികളായ ബെന്നി കോച്ചേരി, സുനിൽ ഒഴുക്കനാക്കുഴി, ഡോ. നിധീഷ് നിധീരി, മുൻ യോഗപ്രതിനിധി സാജു കണ്ണന്താനം, യൂണിറ്റ് ഭാരവാഹികളായ പോൾസൺ ചേലക്കാപ്പള്ളിൽ, ജോസ് കുളങ്ങരതൊട്ടി, ബിബിൻ തുരുത്തേൽ, സുമി റോയ് ഓലിക്കാട്ടിൽ, ലിജി ജയ്സൺ മറ്റുപിള്ളിൽ എന്നിവർ പ്രസംഗിച്ചു.