കോൺഗ്രസ് നടത്തിയ താലൂക്ക് ആശുപത്രി മാർച്ചിൽ സംഘർഷം
1574381
Wednesday, July 9, 2025 7:35 AM IST
വൈക്കം: മന്ത്രിവീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ നേരിയ സംഘർഷം. വൈക്കം താലൂക്ക് ആശുപത്രിക്ക് ഏതാനും മീറ്റർ അകലെ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതിനെത്തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി.
ധർണ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലിം ഉദ്ഘാടനം ചെയ്തു. സർക്കാർ ആശുപത്രികളിലെ ചികിത്സ സുരക്ഷിതമല്ലെന്ന് മന്ത്രി സജി ചെറിയാന്റെ വെളിപ്പെടുത്തൽ വളരെ ഗൗരവത്തോടെ കാണണമെന്നും മെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടം തകർന്നു വീട്ടമ്മ മരിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്നു സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും പി.എ. സലിം പറഞ്ഞു.
വൈക്കം, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ധർണയിൽ വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ഡി. ഉണ്ണി അധ്യക്ഷത വഹിച്ചു.
തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ. ഷിബു,
മോഹൻ ഡി. ബാബു, അബ്ദുൾ സലാം റാവുത്തർ, അഡ്വ. എ.സനീഷ് കുമാർ, പി.വി. പ്രസാദ്, ജയ് ജോൺ, പി.പി. സിബിച്ചൻ, അക്കരപ്പാടം ശശി, വിജയമ്മ ബാബു, വി. ബിൻസ്, വിവേക് പ്ലാത്താനത്ത്, പി.ടി. സുഭാഷ്, പ്രീതാ രാജേഷ്, വെച്ചൂർ സുരേഷ്കുമാർ, പി.കെ. മണിലാൽ, കെ.കെ.കൃഷ്ണകുമാർ, വർഗീസ് പുത്തൻചിറ എന്നിവർ പ്രസംഗിച്ചു.