മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധമാർച്ചും ധർണയും
1574398
Wednesday, July 9, 2025 11:58 PM IST
കാഞ്ഞിരപ്പള്ളി: ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. നുണകളാൽ കെട്ടിപ്പടുത്ത കേരളത്തിലെ ആരോഗ്യരംഗം ഒന്നൊന്നായി തകർന്നു വീഴുകയാണെന്നും മെഡിക്കൽ കോളജിലെ കെട്ടിടം നിലംപതിച്ച് ബിന്ദു എന്ന വീട്ടമ്മ മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണെന്നും നാട്ടകം സുരേഷ് പറഞ്ഞു. മന്ത്രി വീണാ ജോർജിനെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും മന്ത്രിസ്ഥാനം രാജിവച്ച് പൊതുസമൂഹത്തോടു മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.എ. ഷെമീർ, പ്രഫ. റോണി കെ. ബേബി, സുഷമ ശിവദാസ്, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ജിജി അഞ്ചാനി, ജോ പായിക്കാടൻ, അഭിലാഷ് ചന്ദ്രൻ, സനോജ് പനക്കൽ, ബിജു പത്യാല, സേവ്യർ മൂലകുന്ന്, സാലു പി. മാത്യു, അജിത അനിൽ, ഷെറിൻ സലിം, ഒ.എം. ഷാജി, എമേഴ്സൺ ദേവസ്യ, നായിഫ് ഫൈസി, എം.കെ. ഷെമീർ തുടങ്ങിയവർ പ്രസംഗിച്ചു.