1.713 കിലോ കഞ്ചാവുമായി മൂന്നു പേര് പിടിയില്‍
1574615
Thursday, July 10, 2025 7:01 AM IST
കോട്ടയം: വീടിനുള്ളില്‍നിന്നും വില്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര് പിടിയില്‍. കാരാപ്പുഴ പയ്യമ്പിള്ളിച്ചിറയില് ഈശ്വരി (47), പൂത്തറ ഹൗസില്‍ അഖില്‍ പി. രാജ്(27), മലരിക്കല്‍ ചുങ്കത്ത് ഹൗസില്‍ അക്ഷയ് സി. അജി (26) എന്നിവരെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയതത്.
ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി 12.30ന് നടത്തിയ പരിശോധനയില്‍ ഒന്നാം പ്രതിയായ ഈശ്വരിയും കുടുംബവും താമസിച്ചുവരുന്ന വീട്ടിൽനിന്നാണ് 1.713 കിലോഗ്രാം കഞ്ചാവുമായി മൂന്നു പ്രതികളെയും പിടികൂടിയത്.
കേസിലെ പ്രതികളായ അഖില്‍, അക്ഷയ് എന്നിവര്‍ ലഹരിവസ്തുക്കള്‍ കച്ചവടത്തിനായി സൂക്ഷിച്ച നിരവധി കേസുകളിലെ പ്രതികളാണ്.
ഒന്നാംപ്രതി ഈശ്വരിയുടെ മകന് സുന്ദര്‍ ഗണേഷ് കാപ്പാ നിയമപ്രകാരം ജില്ലയില്‍നിന്നു നാടുകടത്തപ്പെട്ട പ്രതിയാണ്. ഇയാള്‍ക്കെതിരേ തിരുപ്പൂരില്‍ എട്ടു കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട കേസും നിലവിലുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.