ത​ല​യോ​ല​പ്പ​റ​മ്പ്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രിക്കെ​ട്ടി​ട​ഭാ​ഗം ഇ​ടി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ഡി. ​ബി​ന്ദു​വി​ന്‍റെ വീ​ടി​ന്‍റെ നി​ര്‍​മാ​ണം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള എ​ന്‍എ​സ്എ​സ് യൂ​ണി​റ്റു​ക​ള്‍ ചേ​ര്‍​ന്ന് പൂ​ര്‍​ത്തീ​ക​രി​ച്ചു ന​ല്‍​കു​മെ​ന്ന് മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു.

ത​ല​യോ​ല​പ്പ​റ​മ്പ് ഉ​മ്മാംകു​ന്നി​ലു​ള്ള ബി​ന്ദു​വി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച മ​ന്ത്രി ഇ​തുസം​ബ​ന്ധി​ച്ച ക​രാ​ര്‍ ക​രാ​റു​കാ​ര​ന്‍ അ​ജി​ക്ക് കൈ​മാ​റി. സി.​കെ. ആ​ശ എം​എ​ല്‍​എ, എ​ന്‍​എ​സ്എ​സ് സം​സ്ഥാ​ന ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍.എ​ന്‍. അ​ന്‍​സാ​ര്‍, എ​ന്‍​എ​സ്എ​സ് എം​ജി സ​ര്‍​വ​ക​ലാ​ശാ​ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ഇ.എ​ന്‍. ശി​വ​ദാ​സ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​വ​ര്‍​ മൂ​ന്നു പേ​ര്‍​ക്കു​മാ​ണ് നി​ര്‍​മാ​ണ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ച്ചു​മ​ത​ല.

12.80 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റാ​ണ് ത​യാറാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത ദി​വ​സംത​ന്നെ നി​ര്‍​മാണം ആ​രം​ഭി​ക്കും. 50 ദി​വ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണു​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മാ​ഹ​രി​ക്കു​ന്ന തു​ക​യ്‌​ക്കൊ​പ്പം സു​മ​ന​സു​ക​ളും സ​ഹ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ ബി​ന്ദു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി അ​മ്മ സീ​താ​ല​ക്ഷ്മി, ഭ​ര്‍​ത്താ​വ് വി​ശ്രു​ത​ന്‍, മ​ക​ന്‍ ന​വ​നീ​ത് എ​ന്നി​വ​രെക്ക​ണ്ട് സ​ര്‍​ക്കാ​ര്‍ എ​ല്ലാ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​റി​യി​ച്ചു. മ​ക​ള്‍ ന​വ​മി​യു​ടെ ചി​കി​ത്സ ന​ല്ല രീ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ച്ചു.