തെരുവുനായശല്യം വർധിക്കുന്നു
1574623
Thursday, July 10, 2025 7:01 AM IST
മണർകാട്: പെരുമാനുർ കുളം മുതൽ കണിയാംകുന്നു വരെയുള്ള ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി. പ്രദേത്തെ വീടുകളുടെ ഗേറ്റ് തുറന്നാൽ വീട്ടുമുറ്റത്തേക്ക് നായ്ക്കൾ ചാടി കടക്കും. ഭയം കാരണം ഇവ തിരികെ പോകുന്നവരെ വീടടച്ച് അകത്തിരിക്കുകയേ മാർഗമുള്ളൂവെന്ന് നാട്ടുകാർ പറയുന്നു. നായ്ക്കൾ കാരണം ബാങ്കിൽ വരാൻ ഇടപാടുകാർക്കു പേടിയാണെന്ന് ഇവിടെ പ്രവർത്തിക്കുന്ന ബാങ്കിലെ ജീവനക്കാരും പറയുന്നു.
കണിയാംകുന്ന് ഭാഗത്തു മൂന്ന് സ്കൂളുകളുണ്ട്. ഇന്നലെ നായ പിന്നാലെ വരുന്നതു കണ്ട് ഓടിയ വിദ്യാർഥിയുടെ കാലിനു റോഡിൽ വീണു പരിക്കേറ്റിരുന്നു. വഴിയിൽ കൂടെ നടക്കാൻ പോലും ഇപ്പോൾ ഭയമാണെന്നും പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.