ചെ​ത്തി​പ്പു​ഴ: കാ​ര്‍മ​ല്‍ മൗ​ണ്ട് ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ സൗ​ഹൃ​ദ സ​ഖ്യ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് 3.30 മു​ത​ല്‍ ആ​റു​വ​രെ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ആ​രാ​ധ​ന​യും ന​ട​ത്തും. ബ്ര​ദ​ര്‍ സാ​ബു കു​ര്യ​ന്‍ നേ​തൃ​ത്വം ന​ല്‍കും.

ഇ​ന്നു മു​ത​ല്‍ 13വ​രെ ഫാ. ​നോ​ബി​ള്‍ തോ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ട്ട​പ്പാ​ടി സെ​ഹി​യോ​ന്‍ ടീം ​ന​യി​ക്കു​ന്ന ആ​ന്ത​രി​ക​സൗ​ഖ്യ ധ്യാ​ന​വും ഉ​ണ്ടാ​യി​രി​ക്കും. ഫോ​ണ്‍. 0481-2728325/26.