ഡിപ്ലോമ ഇന്‍ ഡിമെന്‍ഷ്യ കെയര്‍ കോഴ്സ്
1531128
Sunday, March 9, 2025 2:30 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റിയില്‍ നടന്നുവരുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിമെന്‍ഷ്യ കെയറിന്റെ തുടര്‍ച്ചയായി ഒരു വര്‍ഷ ഡിപ്ലോമ കോഴ്സ് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ പ്രഫ. ബിസ്മി ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ഐയുസിഡിഎസ് ഡയറക്ടറും ഭിന്നശേഷി കമ്മീഷണറുമായ ഡോ. പി.ടി. ബാബുരാജ് അധ്യക്ഷത വഹിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിമെന്‍ഷ്യ കെയര്‍ വിജയികള്‍ക്ക് ഡയറക്ടര്‍ ഡോ. ബാബുരാജ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പത്തനാപുരം ഗാന്ധിഭവന് ചെയര്മാന് ഡോ. പുനലൂര്‍ സോമരാജന്, മാങ്ങാനം മന്ദിരം ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. നൈനാന് കുര്യന്, പുനലൂര്‍ സ്മൃതി അല്‍സ്ഹൈമേഴ്സ് സെന്റര്‍ ഡയറക്ടര്‍ റവ. സുരേഷ് വര്‍ഗീസ്, ഡിമെന്‍ഷ്യ കെയര്‍ പാലാ പ്രസിഡന്റ് ഏബ്രഹാം പാലക്കുടി, ഡോ. സെലിന് റോയി, കോഴ്സ് ചീഫ് മെന്റര്‍ പ്രഫ. രാജു ഡി. കൃഷ്ണപുരം, ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ എന്നിവര്‍ പ്രസംഗിച്ചു.