കർമസേന രൂപീകരിച്ചു
1531330
Sunday, March 9, 2025 6:30 AM IST
നെടുംകുന്നം: തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ വിജയത്തിനുവേണ്ടി വാർഡ് തലത്തിൽ കർമസേന രൂപീകരിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജിജി പോത്തൻ, അശോക് മാത്യു, സിബി വാഴൂർ, ജിജി പുളിച്ചിമാക്കൽ, ടി.എൽ. റോണിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.