തെങ്ങിൽനിന്നു വീണ് പരിക്കേറ്റ യുവാവ് മരിച്ചു
1531146
Sunday, March 9, 2025 2:41 AM IST
വൈക്കം: തെങ്ങിൽനിന്നു വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയിലെ ദേവാലയ ശുശ്രൂഷിയും പരേതനായ കരിക്കരപ്പള്ളിൽ അപ്പച്ചന്റെ മകനുമായ ബിജു(43)വാണ് മരിച്ചത്. തേങ്ങയിടാൻ യന്ത്രമുപയോഗിച്ചു തെങ്ങിൽ കയറുന്നതിനിടയിലാണ് വീണ് പരിക്കേറ്റത്.
തെങ്ങുകയറ്റ തൊഴിലാളിയായ ബിജു യന്ത്രസഹായത്താൽ തെങ്ങു കയറുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യമുണ്ടായി സമീപത്തെ തോട്ടരികിലെ കരിങ്കൽ കെട്ടിൽ തട്ടി തോട്ടിലേക്കു വീണതാണെന്ന് കരുതുന്നു. തലയ്ക്ക് പരിക്കേറ്റ ബിജുവിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആറ് വർഷം മുമ്പ് ബിജുവിന്റെ സഹോദരൻ ഫാ. ബിജോ കരിക്കരപ്പള്ളി പെരുമ്പാവൂരിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. ബിജുവിന്റെ ഭാര്യ: പ്രിയ. മക്കൾ: അയന ബിജു, ആൻ മരിയ. മാതാവ്: ആലീസ്. മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയിൽ.