മാര്‍ക്കറ്റിന്റെ നവീകരണം: എംപിയെ അഭിനന്ദിച്ചു
1531329
Sunday, March 9, 2025 6:30 AM IST
ചങ്ങനാശേരി: ചങ്ങനാശേരി മാര്‍ക്കറ്റിന്റെ നവീകരണം കേന്ദ്രത്തിന്റെ മുന്പില് എത്തിച്ച കൊടിക്കുന്നില്‍ സുരേഷ് എംപിയെ കെപിസിസി മെംബറും ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയുമായ പി.പി. തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഭിനന്ദിച്ചു.
കോണ്‍ഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.വി. മാര്ട്ടിന്, ഐഎന്‍ടിയുസി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.ജെ. മാത്യു, കുഞ്ഞുമോന് ദേവസ്യ, എന്‍.എം. സാജു, തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ക്കറ്റിന്റെ നവീകരണം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും നാട്ടുകാരും.