യുവദീപ്തി-എസ്എംവൈഎം വനിതാദിനാചരണം
1531316
Sunday, March 9, 2025 6:23 AM IST
ആര്യങ്കാവ്: അതിരൂപത യുവദീപ്തി-എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ ലോക വനിതാദിനാചരണം ആര്യങ്കാവ് സെന്റ് മേരീസ് പാരിഷ്ഹാളില്‍ നടത്തി. അതിരൂപതയിലെ പതിനെട്ട് ഫൊറോനകളില്‍നിന്നുള്ള വനിതാ പ്രതിനിധികളും ഭാരവാഹികളും ദിനാചരണത്തില്‍ പങ്കെടുത്തു.
ഡെപ്യൂട്ടി പ്രസിഡന്റ് എലിസബത്ത് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ് ഉദ്ഘാടനം ചെയ്തു.
അതിരൂപത ആനിമേറ്റര്‍ സിസ്റ്റര്‍ തെരസീന ആമുഖപ്രസംഗം നടത്തി. ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. ജോബിന് ആനക്കല്ലുങ്കല്‍, ഫാ. ടോണി പുതുവീട്ടില്‍കളം, ഫാ. ജോസിന് കൊച്ചുപറമ്പില്‍, ജെസീന്താ റോയ്, ജോസ്ന ജോസ്, സ്നേഹ സജി, ജിയാ വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
സിസ്റ്റര്‍ റോസ്ലിന് സ്നേഹതീരം, ഡെയ്സി വര്‍ഗീസ് എന്നിവര്‍ പാനല്‍ ചര്‍ച്ച നയിച്ചു.