സിംഫണി 20 ഉദ്ഘാടനം ചെയ്തു
1531307
Sunday, March 9, 2025 6:14 AM IST
ഏറ്റുമാനൂര്‍: അര്‍ച്ചന വിമന്‍സ് സെന്റര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അര്‍ച്ചന ഫെസ്റ്റ് 2025ല്‍ കര്‍മ്മ പരിപാടിയായ സിംഫണി 20 യുടെ ഉദ്ഘാടനം ഫ്രാന്‍സീസ് ജോര്‍ജ് എംപി നിര്‍വഹിച്ചു. സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു.
മില്ലറ്റ് ഗ്രാമം പദ്ധതി, കാരുണ്യാര്ച്ചന കാന്‍സര്‍ കെയര്‍ പദ്ധതി, ട്രൈബല്‍ ഏരിയ സ്ത്രീ സൗഹൃദ പഞ്ചായത്ത് പദ്ധതി, അര്‍ച്ചന ഫെസ്റ്റ് 2025, ആരോഗ്യാര്ച്ചന 2025, ഡിജിറ്റല്‍ ഗ്രാമം സ്മാര്‍ട്ട് ടീന്‍സ് പ്രോഗ്രാം, ഫാമിലി ഇന്‍കം ജനറേഷന് പ്രോഗ്രാം, എന്‍.ടി.എല്‍ സബ്മിറ്റ് 2025, ജൈവാര്‍ച്ചന ജൈവഗ്രാമം പദ്ധതി,
സ്നേഹാര്‍ച്ചന വില്ലേജ് അഡോപ്ഷന്‍ പ്രോഗ്രാം, ആശ്രയാര്ച്ചന ഗീവ് ആന്‍ഡ് കെയര്‍ പ്രോഗ്രാം, അതിജീവനം വിമന്‍ ആൻഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രോഗ്രാം, ഗൃഹോത്സവം 2025 തുടങ്ങി പദ്ധതികളാണ് കര്‍മ പരിപാടികളായി നടപ്പിലാക്കുന്നത്.
ആനി ജോസഫ്, പോള്‍സണ്‍ കൊട്ടാരത്തില്‍, പി.കെ. ജയശ്രീ, ഷൈനി ജോഷി, വി.എസ്. ശ്രുതിമോള്‍, ടിനു ഫ്രാന്‍സീസ്, ആല്‍ഫി അലക്സ്, പി. ഉണ്ണിമായ, ഗീത ഉണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.