വെരൂര്‍ പള്ളിയില്‍ മാര്‍ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ
1531328
Sunday, March 9, 2025 6:30 AM IST
ചങ്ങനാശേരി: വെരൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ മാര്‍ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ആചരണത്തിനു നാളെ കൊടിയേറും. വൈകുന്നേരം 4.45ന് വികാരി ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍ കൊടിയേറ്റും. തുടര്‍ന്ന് വിശുദ്ധകുര്‍ബാന റവ.ഡോ. ടോം പുത്തന്‍കളം.
18 വരെ തീയതികളില്‍ രാവിലെ 5.45നും വൈകുന്നേരം അഞ്ചിനും വിശുദ്ധകുര്‍ബാന. വിവിധ ദിവസങ്ങളില്‍ ഫാ. ചെറിയാന് കറുകപ്പറമ്പില്‍, ഫാ. ജോജോ പള്ളിച്ചിറ, ഫാ. ജൂലിയസ് തീമ്പലങ്ങാട്ട്, ഫാ. ജോസഫ് പാലയ്ക്കല്‍, ഫാ. ജോസഫ് കുറശേരി, ഫാ. ജയിംസ് കലയംകണ്ടം, ഫാ. സിറിൾ കളരിക്കല്‍, ഫാ. ടോണി മണക്കുന്നേല്‍ എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
മരണത്തിരുനാള്ദിനമായ 19ന് രാവിലെ 5.45ന് വിശുദ്ധകുര്‍ബാന. പത്തിന് തിരുനാള്‍ കുര്‍ബാന ഫാ. ജോസ് പുത്തന്‍ചിറ. സന്ദേശം മോണ്‍. ആന്റണി എത്തയ്ക്കാട്ട്. 12ന് പ്രദക്ഷിണം. ഊട്ടുനേര്‍ച്ച.