ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
1531149
Sunday, March 9, 2025 2:41 AM IST
കടുത്തുരുത്തി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരവിമംഗലം കക്കത്തുമല ചാറവേലില്‍ ഫിലിപ്പിന്റെ മകന് അലന് ഫിലിപ്പ് (22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ മാന്‍വെട്ടം ലക്ഷം കവലയിലാണ് അപകടമുണ്ടായത്.
സിനിമ കണ്ട് വന്ന ശേഷം ഭക്ഷണം കഴിച്ചു സുഹൃത്തിനെ കൊണ്ടുവിടാന്‍ പോകുമ്പോഴാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് തെന്നി റോഡില്‍ മറിഞ്ഞാണ് അപകടം. തലയ്ക്കു സാരമായി പരിക്കേറ്റ അലന് കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ മരിച്ചു.
സുഹൃത്ത് മേമ്മുറി തട്ടാരുപറമ്പില്‍ ജിക്കുമോന് (22) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മാതാവ് റെജിമോള്‍ ഫിലിപ്പ് നടത്തിക്കുന്നേല് കുടുംബാംഗം. മനു ഫിലിപ്പ്, അനുമോള്‍ ഫിലിപ്പ് എന്നിവര്‍ സഹോദരങ്ങളാണ്. സംസ്കാരം ഇന്ന് 3.30 ന് വാലാച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.