മെഡിക്കൽ കാമ്പയിൻ നടത്തി എംഎംടി ആശുപത്രി
1531140
Sunday, March 9, 2025 2:30 AM IST
മുണ്ടക്കയം: ലോക വനിതാദിനത്തിന്റെ ഭാഗമായി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി സംഘടിപ്പിച്ച തണൽ മെഡിക്കൽ കാമ്പയിൻ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഉദ്ഘാടനം ചെയ്തു. പെരുവന്താനം പഞ്ചായത്ത് മെംബർ വി. ജാൻസി വനിതാദിന സന്ദേശം നൽകി. ഡോ. സൂര്യ കിംഗ്സലി പ്രസംഗിച്ചു.
വർഷങ്ങളായി ആശുപത്രിയുടെ വളർച്ചയ്ക്കായി അമൂല്യ സേവനം അനുഷ്ഠിച്ച 21 വനിതാ ജീവനക്കാരെ ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. ദിപു പുത്തൻപുരയ്ക്കൽ മെമന്റോ നൽകി ആദരിച്ചു. വനിതാദിനാഘോഷത്തിന്റെ ഭാഗമായി ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും ചേർന്ന് ലഹരി ഉപയോഗവും മയക്കുമരുന്നിന്റെ അപകടഭീഷണിയും ഉയർത്തിക്കാണിച്ചുകൊണ്ടുള്ള സ്കിറ്റും ഫ്ലാഷ്മോബും അവതരിപ്പിച്ചു.
വനിതകളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച കാമ്പയിനിൽ ഗൈനക്കോളജി കൺസൾട്ടേഷൻ സൗജന്യമായും ലാബ് പരിശോധനകൾക്ക് 50 ശതമാനവും സ്കാനിംഗിന് 30 ശതമാനവും ഇളവ് നൽകി.