കുറിച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സൗരോർജ പ്ലാൻ് പ്രവർത്തനം ആരംഭിച്ചു
1531310
Sunday, March 9, 2025 6:14 AM IST
കുറിച്ചി: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സൗരോർജ പ്ലാൻ് പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ പി.കെ. വൈശാഖ് വാർഷിക പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്.
സൗരോർജ പ്ലാന്റ് ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ഷീലമ്മ ജോസഫ്, വാർഡ് മെംബർ സുമ എബി, പിടിഎ പ്രസിഡന്റ് വി.ആർ. രാജേഷ്, പ്രിൻസിപ്പൽ എസ്. ചന്ദ്രിക, ഹെഡ്മാസ്റ്റർ വി. പ്രസാദ്, ആർ. രാജഗോപാൽ, വിനീഷ് വിജയനന്ദൻ, റിജോയി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.